ബാങ്കിലെ പണയ സ്വർണവുമായി ജീവനക്കാരൻ മുങ്ങിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സഹകരണ ബാങ്കിലെ പണയ സ്വർണവുമായി ജീവനക്കാരൻ മുങ്ങിയെന്ന് പരാതി. കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്‍റെ കച്ചേരിപ്പടവ് ശാഖയിലാണ് സംഭവം. ബാങ്ക് സെക്രട്ടറി അനീഷ് മാത്യുവിന്‍റെ പരാതിയി സിപിഎം ബാങ്കിലെ ജീവനക്കാരനും ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസിനെതിരെ ഇരട്ടി പൊലീസ് കേസെടുത്തു. സുധീർ തോമസിന്‍റെ ഭാര്യയുടേതടക്കം 60 ലക്ഷം രൂപയുടെ സ്വർണ്ണം മോഷണം പോയതായാണ് വിവരം.

ബാങ്കിലെ താത്കാലിക കാഷ്യറാണ് സുധീർ തോമസ്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ബാങ്കിൽ പണയം വെച്ച 18 പായ്ക്കറ്റ് സ്വർണ്ണാഭരണങ്ങൾ കവരുകയും പകരം മുക്കുപണ്ടം വെയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. സുധീർ തോമസിന്‍റെ ഭാര്യയുടേതടക്കം സ്വർണ്ണം ഇങ്ങനെ കവർന്നതായാണ് വിവരം. വെള്ളിയാഴ്ച ബാങ്ക് തുറക്കാനെത്തിയ മാനേജർ സുധീർ തോമസിന്‍റെ ബാഗും മൊബൈൽ ഫോണും ഒരു ലിസ്റ്റും ഓഫീസിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയതായി കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...