പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍ ജില്ലയില്‍ സമാപിച്ചു. 83 യൂണിറ്റുകളില്‍ നിന്നുള്ള 2313 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 2 വിദ്യാലയങ്ങളിലും പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് അവസരം ഒരുക്കമെന്ന് കൈറ്റ് സി ഇ ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ക്യാമ്പില്‍ പ്രോഗ്രാമിംഗ്, അനിമേഷന്‍ എന്നീ വിഭാഗത്തിലെ തുടര്‍സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. ക്യാമ്പിന്റെ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്പിലേക്കുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍. 9447907657
ലിറ്റില്‍ കൈറ്റ്‌സ് – സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു
RECENT NEWS
Advertisment