അളിയന്‍ മുക്ക് -കൊച്ചു കോയിക്കല്‍- സീതത്തോട് റോഡിന് 15 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ അളിയന്‍ മുക്ക് കൊച്ചു കോയിക്കല്‍ സീതത്തോട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അഡ്വ. കെ. യു.ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മാണത്തിന് തുക അനുവദിച്ചത്.

സീതത്തോട് പഞ്ചായത്തിലെ ആദ്യകാല റോഡാണ് കൊച്ചുകോയിക്കല്‍ അളിയന്‍ മുക്ക് റോഡ്. ശബരിമല, ഗവി റൂട്ടിലെ സമാന്തര പാത കൂടിയാണ് ഈ റോഡ്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് കുടുംബംങ്ങള്‍ക്ക് സഹായകമാകുന്ന പ്രധാന പാതയായി മാറും. ഉറുമ്പനി -കോശിപ്പടി കൊച്ചുകൊയിക്കല്‍ -4ബ്ലോക്ക് കൊച്ചുകര, വലിയകര, കുളഞ്ഞിമുക്ക്-അളിയന്മുക്ക് ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 9.5 കിലോമീറ്റര്‍
റോഡ് നിലവിലുള്ള 3.80 മീറ്റര്‍ വീതിയുള്ളത് 5.50 മീറ്റര്‍ വീതിയായി വര്‍ധിപ്പിച്ചു  ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ ടാര്‍ ചെയ്യുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആകെ നീളത്തില്‍ 8.100 കി.മീറ്റര്‍ ബിഎം ആന്‍ഡ് ബിസിയിലും 1.400 കി.മീറ്റര്‍ കോണ്‍ക്രീറ്റിലും നിര്‍മിക്കും.

റോഡ് തകര്‍ന്ന  ഭാഗങ്ങളില്‍  ജിഎസ്ബിയും വാഹനം ഉപയോഗിച്ച് ബലപ്പെടുത്തിയതിനു ശേഷമാണ് ബിഎം ആന്‍ഡ് ബിസി ചെയ്യുന്നത്. ആവശ്യമുള്ള ഭാഗങ്ങളില്‍ ഓടയും ഐറിഷ് ഓടയും നിര്‍മിക്കും. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ റോഡ് തകര്‍ന്നു പോകാതിരിക്കാന്‍ പൂട്ട് കട്ട പാകും. എട്ടു സ്ഥലങ്ങളില്‍ പൈപ്പ് കല്‍വര്‍ട്ടുകളും രണ്ടു സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കലുങ്കുകളും വിഭാവനം ചെയ്തിട്ടുണ്ട്. റോഡിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിന് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കും.

ഗതാഗത നിയന്ത്രണത്തിനായി  സെന്ററിലും വശങ്ങളിലും ലൈന്‍, ദിശാ ബോര്‍ഡ്, സ്റ്റഡ്സ് എന്നിവ സ്ഥാപിക്കുന്നതിനും ഡിപിആറില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഏഴു വര്‍ഷം കരാറുകാരന്റെ ഉത്തരവാദിത്വത്തില്‍ റോഡ് പരിപാലിക്കുന്നതിനുള്ള രീതിയിലുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം വേഗത്തില്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...