ഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമവിരുദ്ധമാക്കണമെന്ന് ബി.ജെ.പി എം.പി അജയ് പ്രതാപ് സിങ്. രാജ്യസഭയിലാണ് എം.പി ഈ ആവശ്യമുന്നയിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമം മൂലം നിരോധിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. മുംബൈയില്‍ സരസ്വതി വൈദ്യ എന്ന പെണ്‍കുട്ടിയെ ലിവ് ഇന്‍ പങ്കാളി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡബ്ല്യു.എച്ച്.ഒയുടെ കണക്ക് പ്രകാരം ലോകത്തെ 38 ശതമാനം സ്ത്രീകളും അവരുടെ പങ്കാളികളാല്‍ കൊല്ലപ്പെടുന്നുവെന്നും എം.പി പറഞ്ഞു.
‘വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയുടെ സംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലിവ്-ഇന്‍ ബന്ധമെന്ന സങ്കല്‍പ്പത്തെ അംഗീകരിക്കുന്നില്ല. ലിവ് ഇന്‍ റിലേഷന്‍പ്പുകള്‍ അസാന്മാര്‍ഗികമാണെന്ന് ഞാന്‍ കരുതുന്നു. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം ‘- അജയ് പ്രതാപ് സിങ് പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരവുമായി മുന്നോട്ട് പോകണോ അതോ രാജ്യത്തെ അമേരിക്കയോ മെക്‌സിക്കോയോ ആക്കണമോയെന്ന് അജയ് പ്രതാപ് സിങ് ചോദിച്ചു.