ലിവിംഗ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ; കൈയും കാലും ഫ്രിഡ്ജിൽ സൂക്ഷിച്ചു , തല ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ലിവിംഗ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ബി ചന്ദ്രമോഹൻ (48) എന്നയാളാണ് ഹൈദരാബാദ് പോലീസിന്റെ പിടിയിലായത്. ഹൈദരാബാദ് സ്വദേശിയായ യെരം അനുരാധ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ദിൽസുഖ്നഗർ ഏരിയയിലെ ചൈതന്യപുരി കോളനിയിലെ പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അനുരാധയെ പ്രതി ചന്ദ്രമോഹൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സംസ്കരിക്കാനായി മൃതദേഹം പല കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മെയ് 17നായിരുന്നു ഈ സംഭവം.

മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ അജ്ഞാത സ്ത്രീയുടെ ഒരു തല കണ്ടെത്തിയതായി ജിഎച്ച്എംസി പ്രവർത്തകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് 55കാരിയായ അനുരാധ റെഡ്ഡിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതി കൊല്ലപ്പെട്ട സ്ത്രീയെ വീടിന്റെ താഴത്തെ നിലയിലെ ഒരു ഭാഗത്ത് താമസിപ്പിക്കുകയും ചെയ്തു. 2018 മുതൽ പ്രതി അനുരാധ റെഡ്ഡിയില്‍ നിന്ന് വൻ തുക കൈപ്പറ്റിയിരുന്നു.

ഏകദേശം ഏഴ് ലക്ഷം രൂപയാണ് പ്രതി അനുരാധയ്ക്ക് നല്‍കാൻ ഉണ്ടായിരുന്നത്. നിരവധി തവണ അനുരാധ ഇത് ആവശ്യപ്പെട്ടിട്ടും ചന്ദ്രമോഹൻ നല്‍കാൻ തയ്യാറായില്ല. പണം ആവശ്യപ്പെട്ട് അനുരാധ നിരന്തരം ചന്ദ്രമോഹനെ സമ്മർദ്ദത്തിലാക്കിയതോടെ അനുരാധയെ ഒഴിവാക്കാനുള്ള പദ്ധതി തയാറാക്കി ചന്ദ്രമോഹൻ കൊലപാതകം നടത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം പ്രതി മൃതദേഹം വെട്ടിമുറിച്ച് പല കഷ്ണങ്ങളാക്കുകയും ചെയ്തുവെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കി. കൈകളും കാലുകളും വീട്ടിലെ ഫ്രിഡ്ജില്‍ വച്ച ശേഷം ബാക്കി ഭാഗങ്ങള്‍ പായ്ക്ക് ചെയ്ത് ഉപേക്ഷിച്ചു. പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച തല മൂസി നദിയുടെ സമീപം ഉപേക്ഷിച്ചു. വീടിന് സമീപം ദുർഗന്ധം പടരാതിരിക്കാൻ ഒളിപ്പിച്ച ശരീരഭാഗങ്ങളില്‍ പെര്‍ഫ്യൂം സ്പ്രേ ചെയ്യുകയും ഫിനൈല്‍ ഒഴിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...