തിരുവല്ല : എല്‍ജെഡിയുമായുള്ള ലയനത്തെ പൂര്‍ണമായും തള്ളി ജെഡിഎസ്. അടിച്ചേല്‍പ്പിച്ച് ലയനം നടത്താനാവില്ല. ജെഡിഎസില്‍ ലയിക്കാന്‍ തയാറാണെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത് എല്‍ജെഡിയാണെന്നും ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി.തോമസ് പറഞ്ഞു. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം ഒരു എല്‍ഡിഎഫ് കക്ഷി ഏറ്റെടുക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ നെറി എല്‍ജെഡിയില്‍ നിന്ന് പഠിക്കേണ്ട ഗതികേട് ജെഡിഎസിനില്ലെന്നും മാത്യു ടി. തോമസ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്തിത്വം തങ്ങളായിട്ട് നശിപ്പിക്കില്ല. ലയനത്തിന് ദേവഗൗഡയെ കണ്ട് ആദ്യം ആഗ്രഹം അറിയിച്ചത് എല്‍ജെഡി നേതാക്കളാണ്. അവര്‍ ഇപ്പോള്‍ ലയനത്തെ തള്ളിപ്പറയുന്നതിനു കാരണം എന്തെന്നു വ്യക്തമല്ല. ഒരു മുന്നണിയില്‍ രണ്ട് ജനതാദളുകള്‍ ഉണ്ടാകുന്നത് അഭംഗിയാണ്. അസ്ഥിത്വമില്ലാത്ത പാര്‍ട്ടിയില്‍ ലയിക്കണമെന്നു പറയുന്നതു ശരിയല്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു.