ബി.ജെ.പിയിലേക്ക് വരുന്നവരില്‍ കൂടുതലും സി.പി.എമ്മിൽ നിന്നുള്ളവരാണെന്ന് കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. കേരളത്തിൽ ബി.ജെ.പിയിലേക്ക് കടന്നുവരുന്നവരിൽ ഭൂരിഭാഗവും സി.പി.എമ്മിൽ നിന്നാണെന്നും സുരേന്ദ്രൻ തൃശ്ശൂരിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്.

ബി.ജെ.പി സംസ്ഥാനദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെയായിരുന്നു പ്രഖ്യാപനം. അതുകൊണ്ട് തന്നെ യാത്ര നിര്‍ത്തി വെച്ചുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാകുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം എന്‍.ഡി.എ ഘടക കക്ഷികളുമായും സീറ്റ് നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബി.ഡി.ജെ.എസിന് ഒരുപക്ഷേ കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള സാധ്യതയും കാണുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...