എല്‍ജെഡി വിട്ടവര്‍ സിപിഎമ്മിലേയ്ക്ക് ; കൊടിയേരി അംഗത്വം നല്‍കി സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എല്‍ജെഡി വിട്ടവര്‍ സിപിഎമ്മിലേയ്ക്ക്. കൊടിയേരി അംഗത്വം നല്‍കി സ്വീകരിക്കും. എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ഇന്ന് സിപിഎം അംഗത്വം സ്വീകരിക്കും. ഷെയ്ഖ് പി ഹാരിസിനെ കൂടാതെ എല്‍ജെഡി വിട്ട 14 പേരും ഇന്ന് സിപിഎമ്മില്‍ ചേരും. എകെജി സെന്ററില്‍വെച്ചാകും അംഗത്വം സ്വീകരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷെയ്ഖ് പി ഹാരിസിനെയും സഹപ്രവര്‍ത്തകരെയും സ്വീകരിക്കും.

എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ഒത്തു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ രാജി. പുതിയ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളെ കാണുന്നുണ്ട്. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എംവി ശ്രയംസ് കുമാര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കാണിച്ചായിരുന്നു അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രാജിവച്ചശേഷം കോടിയേരി ബാലകൃഷ്ണനുമായി നേരത്തെ ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...