പാറ്റ്‌ന : തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബീഹാറില്‍ സീതാ ക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായി ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍. ബി.ജെ.പിയുടെ രാമക്ഷേത്ര പ്രചരണത്തിന് സമാനമായി, സീതയുടെ ജന്‍മ സ്ഥലമെന്ന് കരുതപ്പെടുന്ന സീതാമഡിയില്‍ സീതാ ദേവിക്കായി പ്രത്യേക ക്ഷേത്രം നിര്‍മിക്കുമെന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.
സീതാ ദേവിയില്ലാതെ ശ്രീരാമന്‍ പൂര്‍ണമാവുകയില്ലെന്ന് ചിരാഗ് ബീഹാറില്‍ പറഞ്ഞു. ബീഹാറില്‍ പണിയുന്ന സീതാ ക്ഷേത്രത്തെ അയോധ്യയില്‍ പണിയാനിരിക്കുന്ന രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയും നിര്‍മിക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.