വായ്പാ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ എസ്.എൻ.ഡി.പി യോഗം പ്രവര്‍ത്തകര്‍ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വായ്പ തിരിച്ചടച്ച് ഏഴുമാസം കഴിഞ്ഞിട്ടും ഈടായി നൽകിയ ആധാരം ഉൾപ്പെടെയുള്ള രേഖകൾ വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക് റാന്നി ശാഖ ഉപരോധിച്ചു. രേഖകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ ബ്രാഞ്ച് മാനേജർക്കും റീജിയണൽ മാനേജർക്കും മുൻപ് കത്ത് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി യൂണിയൻ രംഗത്തെത്തിയത്. രാവിലെ ഒൻപതോടെ ബാങ്ക് തുറക്കാൻ ജീവനക്കാർ എത്തിയെങ്കിലും ഉപരോധത്തെ തുടര്‍ന്ന് ബാങ്കില്‍ പ്രവേശിക്കാനായില്ല.

തുടർന്ന് റാന്നി സി.ഐയുടെ സാന്നിധ്യത്തിൽ ബാങ്ക് അധികൃതർ നടത്തിയ ചർച്ചയിൽ 45 ദിവസത്തിനകം രേഖകൾ വിട്ടുനൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ബാങ്കിന് മുന്നില്‍ നടന്ന യോഗം അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. വാസുദേവന്‍ വയറന്‍മരുതി അധ്യക്ഷത വഹിച്ചു. പ്രമോദ് വാഴാംകുഴി, സോമരാജൻ, പ്രകാശ് പേഴുംപാറ, ബാബു, സലിംകുമാർ, ഇന്ദിര മോഹൻദാസ്, ഷാജി, പി.റ്റി. രാജു, മോഹൻദാസ്, ബിനു, മോഹനൻ ഐക്കാവ്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...