Wednesday, July 2, 2025 6:24 am

ഇന്നു മുതൽ ഒരാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ; 12 തദ്ദേശസ്ഥാപനങ്ങളിലെ 14 വാർഡുകളിൽ

For full experience, Download our mobile application:
Get it on Google Play

കൽപറ്റ : വയനാട് ജില്ലയിൽ പ്രതിവാര ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോ 10ൽ കൂടുതലുള്ള പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ ഇന്നു മുതൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കളക്ടർ എ.ഗീത ഉത്തരവിട്ടു. പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡായ നടവയലിലെ ഓസാനം ഭവൻ ഓൾഡ് ഏജ് ഹോം ഉൾപ്പെടുന്ന പ്രദേശവും 18–ാം വാർഡിലെ നെല്ലിക്കര താഴെ ലക്ഷം വീട് കോളനി ഉൾപ്പെടുന്ന പ്രദേശവും പുൽപള്ളി പഞ്ചായത്തിലെ 18–ാം വാർഡിലെ ആലൂർക്കുന്നിലെ കണ്ടാമല കോളനി ഉൾപ്പെടുന്ന പ്രദേശവും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അവശ്യസർവീസുകൾ ഒഴികെ എല്ലാവിധ പ്രവർത്തനങ്ങളും നിർത്തി വയ്ക്കണം. ഇവിടങ്ങളിൽ പൊതുഗതാഗതം അനുവദിക്കില്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നത് അതത് സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതിയോടു മാത്രമേ അനുവദിക്കൂ. ഇവിടങ്ങളിൽ സംസ്‌കാരചടങ്ങുകൾ ഒഴികെയുള്ള പൊതു ചടങ്ങുകൾ അനുവദിക്കില്ല. കാർഷിക പ്രവൃത്തികൾ, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ നടത്താം.

ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, മലഞ്ചരക്ക് കടകൾ, വളം–കീടനാശിനി കടകൾ എന്നിവയ്ക്കു കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം. ലോക്ക്ഡൗണുള്ള പ്രദേശത്ത് നിന്നു അവശ്യസർവീസ് ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജോലിക്ക് വരുന്നവർ ഐഡന്റിറ്റി കാർഡ് കൈവശം വയ്‌ക്കണം. ടൗണുകൾ അതിർത്തികളായി വരുന്ന പഞ്ചായത്തുകളിൽ /നഗരസഭാ ഡിവിഷനുകളിൽ ഒരുഭാഗം ലോക്ക്ഡൗൺ ആണെങ്കിൽ റോഡിന്റെ എതിർഭാഗത്തുള്ള സ്ഥാപനങ്ങൾക്കും ലോക്ക്ഡൗൺ ബാധകമായിരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...