തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പായിരുന്നുവെന്ന് അടൂര്‍ പ്രകാശ് എം.പി. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.
ചില ഡി.സി.സി അധ്യക്ഷന്മാരെ മാറ്റണം. പരാതി ഉയര്‍ന്ന നേതൃത്വവുമായി മുന്നോട്ടു പോകരുത്. തിരുവനന്തപുരത്തെ പരാജയത്തിന് കാരണം കോര്‍പ്പറേഷനില്‍ നടന്ന സീറ്റ് വീതംവെപ്പ് മാത്രമാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ത്രിതല പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വി വിലയിരുത്താനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വന്‍ ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. സംസ്ഥാനത്തെ നേതാക്കളെയും എം.പിമാരെയും പ്രത്യേകം കണ്ട് അദ്ദേഹം ആശയവിനിമയം നടത്തും.