കോന്നി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോന്നി നിയോജക മണ്ഡലത്തിൽ വിമത സ്ഥാനാർത്ഥികൾ വർധിക്കുന്നു. ഇരുപത്തിയഞ്ച് വർഷക്കാലമായി കോൺഗ്രസിൽ പ്രവർത്തിച്ചുവന്നിരുന്ന ഘടക കക്ഷിയായ മുസ്ലിം ലീഗ് ആണ് വിമത സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയിരിക്കുന്നത്.
കോന്നി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് വിമത സ്ഥാനാർഥി മത്സരിക്കുന്നത്. വർഷങ്ങളായി കോൺഗ്രസ്സ് ഘടക കക്ഷിയായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് മൂന്ന് സീറ്റുകളാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസ്സ് ഏതു നൽകാൻടി തയാറാകാതിരുന്നതോടെയാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചത്. കോന്നിയിൽ മാത്രമല്ല പ്രമാടം, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. ഇവർ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിജയത്തിൽ വലിയ തിരിച്ചടിയാകും ഉണ്ടാകുക.