തദ്ദേശ തെരഞ്ഞെടുപ്പ് ; അവസാനവട്ട കൊട്ടിക്കലാശം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ  അവസാനവട്ട കൊട്ടിക്കലാശം ഇന്ന്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. വെല്‍ഫെയര്‍ പാര്‍ട്ടി ആര്‍.എം.പി കൂട്ടുകെട്ടിന്റെ  ബലത്തില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എല്‍.ജെ.ഡി കൂടി എത്തിയതോടെ ആധിപത്യം നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം. മുമ്പത്തേത് പോലുള്ള കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളുണ്ടങ്കിലും അവസാന വട്ട പ്രചരണത്തിന്റെ  ആവേശം നാല് ജില്ലകളിലുമുണ്ടാകും.

യുഡിഎഫിന് പൂര്‍ണ്ണ ആധിപത്യമുള്ള മലപ്പുറവും എല്ലാക്കാലത്തും എല്‍.ഡി.എഫ് കോട്ടയായി നിലനില്‍ക്കുന്ന കണ്ണൂരും 14- നാണ് ബൂത്തിലേക്ക് പോകുന്നത്. കാസര്‍ഗോഡുള്ള നേരിയ മേല്‍ക്കോയ്മ നിലനിര്‍ത്തുകയാണ് യു.ഡി.എഫ് ഉദ്ദേശം. കോഴിക്കോട് കൈവിടാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു ഇടത് മുന്നണി.

പ്രധാനപ്പെട്ട യു.ഡി.എഫ് നേതാക്കളെല്ലാം നാല് ജില്ലകളിലും പ്രചരണത്തിന് എത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് യു.ഡി.എഫ് പ്രചാരണ വിഷയമാക്കിയപ്പോള്‍. യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസും അറസ്റ്റുമായിരുന്നു എല്‍.ഡി.എഫിന്റെ  തുറുപ്പ്ചീട്ട് രാഷ്ട്രീയമാറ്റങ്ങള്‍കൊണ്ട് ശ്രദ്ധേയമായ കണ്ണൂരും എല്‍.ഡി.എഫ് കോട്ടയായ കോഴിക്കോടുമാണ് അവസാനവട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലുള്ള കോര്‍പ്പറേഷനുകള്‍.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ട് കെട്ടില്‍ നോട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് നേത്യത്വത്തിന്റെ  വിലയിരുത്തല്‍ . എല്‍.ജെ.ഡിയുടെ വരവ് കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഗുണമാകുമെന്ന പ്രതീക്ഷ എല്‍.ഡി.എഫിനുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നേട്ടംമുണ്ടാക്കാനാകുമെന്ന് ബി.ജെ.പിയും കരുതുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...