തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. ഈ മാസം 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 നാണ്. അവധി ദിനങ്ങളിലൊഴികെ അഞ്ച് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. ഇന്നലെ വരെ ലഭിച്ചത് 97,720 നാമനിര്‍ദ്ദേശ പത്രികകളാണ്.
ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,493 ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്. 12,026 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 2,413 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഇന്നലെ രാത്രി ഒമ്പത് മണിവരെ അപ്‌ലോഡ് ചെയ്‌തിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ കണക്കാണിത്