Sunday, May 4, 2025 3:20 pm

കോവിഡ് പ്രതിസന്ധി രൂക്ഷം : പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തും – മന്ത്രി എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
‘മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞ തീരുമാനങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കുന്നു എന്നുറപ്പ് വരുത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച്‌ ആഴ്ചയില്‍ ഒരുദിവസം മോണിറ്ററിങ്​ നടത്തണം.

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിനുള്ള എക്‌സ്‌ഗ്രേഷ്യ ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. ഇനിയും അപേക്ഷ നല്‍കാത്തവരുടെ അപേക്ഷകള്‍ ശേഖരിച്ച്‌ അനന്തര നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കുകയും അവയില്‍ തുടര്‍ ഇടപെടലുകള്‍ നടത്തുകയും വേണം’, മന്ത്രി നിര്‍ദേശിച്ചു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച്‌ ആഴ്ചയില്‍ ഒരുദിവസം മോണിറ്ററിങ്​ നടത്തണമെന്ന് മന്ത്രി പറഞ്ഞു. ‘മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍റൂമും റാപ്പിഡ് റെണ്‍സ്‌പോണ്‍സ് ടീമുകളേയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. അവ ഇതുവരെ സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡുതല ജാഗ്രതാ സമിതികളുടെ യോഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതാണ്’, മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സംയോജിത കയർവ്യവസായ സഹകരണസംഘം വാർഷികപൊതുയോഗം നടത്തി

0
പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സംയോജിത കയർവ്യവസായ സഹകരണസംഘം (ക്ലിപ്തം...

മന്ത്രി വി എൻ വാസവൻ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ

0
തൃശൂർ : പൂരവുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവൻ നടത്തിയ...

എടത്വാ സെയ്ന്റ് ജോർജ് ഫൊറോനപള്ളിയിൽ തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിച്ചു

0
എടത്വാ : എടത്വാ സെയ്ന്റ് ജോർജ് ഫൊറോനപള്ളിയിൽ വിശുദ്ധ ഗീവർഗീസ്...

പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃത‍ർ

0
കോഴിക്കോട്: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി...