Friday, February 21, 2025 7:47 pm

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : പ്രാദേശിക അവധി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഫെബ്രുവരി 24ന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അതാത് മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. പോളിങ് സ്റ്റേഷനുകളായും കൗണ്ടിങ് സെന്ററുകളായും പ്രവര്‍ത്തിക്കുന്ന കല്ലുവാതുക്കല്‍ അമ്പലപ്പുറം 18ാം നമ്പര്‍ അങ്കണവാടി, കൊട്ടാരക്കര ഗവ. വി.എച്ച്.എസ്.എസ് & എച്ച്.എസ് ഫോര്‍ ഗേള്‍സ്, കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ് എന്നിവയ്ക്ക് വോട്ടിങ്, കൗണ്ടിങ് ദിനങ്ങളായ ഫെബ്രുവരി 24, 25 തീയതികളില്‍ അവധിയായിരിക്കും. മറ്റു പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 24ന് മാത്രമാണ് അവധി.

കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 25ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർകോട് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു

0
കാസർകോട്: കാസർകോട് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു....

ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ് രണ്ടുവയസുകാരി മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
പത്തനംതിട്ട: ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ...

എ വി റസലിന്റെ പൊതുദർശനം നാളെ ; സംസ്കാരം ഞായറാഴ്ച

0
കോട്ടയം : അന്തരിച്ച സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ വി...

സംസ്ഥാനത്ത് അഞ്ചുവർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ്‌ 30,000 കോടിയുടെ നിക്ഷേപം നടത്തും : കരൺ അദാനി

0
കൊച്ചി: വികസിത ഇന്ത്യക്ക്‌ ശക്തമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ അനിവാര്യമാണെന്നും അതിന്‌ മികച്ച...