തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ 32 തദ്ദേശഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 7 ന് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഡിസംബർ 7 ന് വോട്ടെടുപ്പും 8 ന് വോട്ടെണ്ണലും നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന് പുറപ്പെടുവിക്കും. അന്നു മുതൽ 19 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 20 ന്. നവംബർ 22 വരെ പത്രിക പിൻവലിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.