ഞാറ്റടിയിലും ഇലപ്പേൻ ശല്യം

For full experience, Download our mobile application:
Get it on Google Play

അയിലൂർ: പറിച്ചുനടുന്നതിന്‌ പാകമായ ഞാറ്റടിയിൽ ഇലപ്പേൻ ശല്യം വർധിച്ചതോടെ കർഷകർ ദുരിതത്തിലായി. അയിലൂർ പുത്തൻതറ പാടശേഖരത്തിലെ കർഷകരുടെ ഞാറ്റടിയിലാണ് ഇലപ്പേൻ കണ്ടുതുടങ്ങിയത്. കുറച്ചുഭാഗത്ത്‌ മാത്രം കണ്ടുതുടങ്ങിയവ അടുത്തദിവസങ്ങളിൽ വ്യാപിക്കുകയും ഇലകൾ തിന്നുനശിപ്പിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് കർഷകർ ആശങ്കയിലായത്.

ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞതും ഈ മേഖലയിൽ കർഷകർ രണ്ടാംവിളയ്ക്കായി ഞാറ്റടി തയ്യാറാക്കി. നവംബർ പകുതിയോടെ ഞാറുനടാൻ കഴിയുന്നരീതിയിലാണ് ഞാറ്റടി ഒരുക്കിയത്. 20 ദിവസം മൂപ്പെത്തിയ ഞാറ്റടിയിലാണ് വ്യാപകമായി ഇലപ്പേനും വെള്ളപ്പാറ്റയും കണ്ടുതുടങ്ങിയത്. ഇലകളിൽ വന്ന് മുട്ടയിടുകയും കൂടുകൂട്ടുകയും തളിരിലകൾ തിന്നുനശിപ്പിക്കുകയും ചെയ്യുന്നതിനാൽ കർഷകർ മരുന്ന്‌ തളിച്ചുതുടങ്ങി. എങ്കിലും ഇടവിട്ട മഴയും വെയിലുമായതിനാൽ രോഗബാധ നിയന്ത്രിക്കാനായിട്ടില്ല. തളിരിലകൾ തിന്നുന്നതിനാൽ പുതിയ ചിനപ്പുകൾ വരാൻ വൈകുമെന്നതിനാൽ നടീലിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...