പൾസ് ഓക്സിമീറ്റർ ചാലഞ്ചുമായി തദ്ദേശവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ബാധിതരുടെ ശരീരത്തിലെ ഓക്സിജൻ അളവു പരിശോധിക്കാൻ ഉപയോഗിക്കുന്ന പൾസ് ഓക്സിമീറ്ററുകളുടെ ക്ഷാമം പരിഹരിക്കാൻ തദ്ദേശ വകുപ്പ് ‘പൾസ് ഓക്സിമീറ്റർ ചാലഞ്ച്’ ആരംഭിക്കുന്നു. ഇവ കൈവശമുള്ള സ്വകാര്യ വ്യക്തികളിൽ നിന്നു കടമായി തദ്ദേശസ്ഥാപനങ്ങൾ ഓക്സിമീറ്റർ വാങ്ങി പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങൾക്കു കൈമാറുന്നതാണു ചാലഞ്ച്.

ഇതിനകം നെഗറ്റീവായവരിൽ നിന്ന് അവർക്ക് ആവശ്യം വരുന്ന സമയത്തു തിരികെ നൽകാം എന്ന വ്യവസ്ഥയിലാണ് ഇവ ശേഖരിക്കുക. തദ്ദേശസ്ഥാപനങ്ങൾ ഓക്സിമീറ്ററുകൾ വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിനു ലഭിക്കുന്നില്ല.

തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നടത്തിയ കോവിഡ് വാർ റൂം പ്രതിദിന ഓൺലൈൻ യോഗത്തിൽ ഇക്കാര്യം ചർച്ചയാതിനെ തുടർന്നാണ് ‘പൾസ് ഓക്സിമീറ്റർ ചാലഞ്ച്’ ആരംഭിച്ചത്. കോവിഡ് ബാധിതരും അല്ലാത്തവരുമായ ഒട്ടേറെ പേർ ഓക്സിമീറ്ററുകൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇവ പൊതു ആവശ്യത്തിനായി കൈമാറാൻ പ്രേരിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടിയും സർക്കാർതലത്തിൽ ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...