അസാധ്യമായതെല്ലാം സാധ്യമാക്കി തദ്ദേശ സർക്കാരുകൾ : മന്ത്രി എം.ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : അസാധ്യമാണെന്ന് കരുതി മാറ്റി നിർത്തിയിരുന്ന പല വികസന പ്രവർത്തനങ്ങളും യാഥാർത്ഥ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണം, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഗുരുവായൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അക്കാദമിക് സെഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ ദിനാഘോഷം വെറും ദിനാചരണം മാത്രമാക്കാതെ തദ്ദേശ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ചർച്ചകളും സംവാദങ്ങളും സെമിനാറുകളും മത്സരങ്ങളും സംഘടിപ്പിച്ച് വിപുലമായാണ് സർക്കാർ ആഘോഷിക്കുന്നത്. ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മെയ് മാസത്തോടെ കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്തെ ഗുരുവായൂർ മോഡൽ ബ്രഹ്മപുരത്ത് ഉൾപ്പെടെ പരീക്ഷിച്ച് വിജയിച്ച കേരള മാതൃകയാണ്. ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ചുവപ്പുനാടകൾ ഒഴിവാക്കി പ്രാദേശിക വികസന സാധ്യതകളും സാധാരണക്കാരന് ആവശ്യമായ സേവനങ്ങളും ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അക്കാദമിക് സെഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റ് കൈപുസ്തകം മന്ത്രി എം.ബി രാജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന് നൽകി പ്രകാശനം നിർവ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച സ്വാഗത ഗാനവും കുമാരി ഗംഗ ശശിധരൻ അവതരിപ്പിച്ച വയലിൻ നാദ വിസ്മയവും പരിപാടികൾക്ക് മാറ്റുകൂട്ടി.

ഗുരുവായൂർ ദേവസ്വം ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഓൺലൈനായി ‘വിജ്ഞാന കേരളം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി, കേരള ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ സെക്രട്ടറി എം.ഒ. ജോൺ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം ഉഷ, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, കേരള സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ ഡോ. എൻ. രമാകാന്തൻ, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. ജിജു പി. അലക്സ്, തദ്ദേശസ്വയംഭരണ വകുപ്പ് അർബൻ ഡയറക്ടർ സൂരജ് ഷാജി, ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ സന്തോഷ് ബാബു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി അജിത് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വിവിധ അക്കാദമിക് സെഷനുകളിലായി വിജ്ഞാനകേരളം, നഗരനയവും പ്രാദേശിക സാമ്പത്തിക വികസനവും, ഡിജിറ്റൽ സാക്ഷരതയും അഴിമതി രഹിത ഭരണവും കെ സ്മാർട്ടിന്റെ പശ്ചാത്തലത്തിൽ, പാലിയേറ്റീവ് പരിചരണവും ഏകോപനവും, നമ്മുടെ കേരളം മാതൃക സംയോജിത വികസനം, നവ കേരളവും തദ്ദേശ യുവ ജനപ്രതിനിധികളും ഓപ്പൺ ഫോറവും നടന്നു. അക്കാദമിക് സെഷനിൽ ഇന്ന് (ഫെബ്രുവരി 19) മാലിന്യമുക്തം നവകേരളം തുടർകർമ്മ പരിപാടി, അതിദാരിദ്ര്യനിർമാർജനം സുസ്ഥിരനേട്ടം ഉറപ്പുവരുത്തൽ തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....