പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനും അന്താരാഷ്ട്ര വനിതാ ദിനവും കണക്കിലെടുത്ത് കോന്നി സെന്റ് തോമസ് കോളേജുമായി സഹകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ‘പെണ്മ’ പ്രോഗ്രാം നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുളള വനിതകളെ പരിപാടിയിൽ ആദരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ- ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും കോന്നി സെന്റ് തോമസ് കോളേജും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വെച്ച് ജില്ലയിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഹരിതകർമ്മ സേനകളെ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ആദരിക്കും.
പള്ളിക്കൽ, റാന്നി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനകളെയാണ് ജില്ലയിലെ മികച്ച ഹരിത കർമ്മസേനകളായി തെരഞ്ഞെടുത്തിരിക്കുന്നത്. പെണ്മ പ്രോഗ്രാം തിരുവല്ല സബ്കളക്ടർ സുമിത്കുമാർ ഠാക്കൂർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, സ്വകാര്യ മേഖലയിലെ മികച്ച വനിതാ കണ്ടക്ടർ സിന്ധു സജി, ജൻശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ട ചെയർപേഴ്സൺ ശ്രീലത കെ, നാടകകൃത്തും സംവിധായികയുമായ പ്രിയദ ഭരതൻ എന്നിവരെ പരിപാടിയിൽ ആദരിക്കും. 2025 മാർച്ച് 10 തിങ്കളാഴ്ച്ചയാണ് കോന്നി സെന്റ് തോമസ് കോളേജിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: അനൂപ് എസ്. (അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി)), ജില്ലാ ശുചിത്വ മിഷൻ, പത്തനംതിട്ട. നമ്പർ: 9744324071.