കോന്നി സെന്റ് തോമസ് കോളേജുമായി ചേർന്ന് ‘പെണ്മ’ പ്രോഗ്രാമുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനും അന്താരാഷ്ട്ര വനിതാ ദിനവും കണക്കിലെ‌ടുത്ത് കോന്നി സെന്റ് തോമസ് കോളേജുമായി സഹകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ‘പെണ്മ’ പ്രോഗ്രാം നടത്തുന്നു. പത്തനംതി‌ട്ട ജില്ലയിലെ വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ചി‌ട്ടുളള വനിതകളെ പരിപാടിയിൽ ആദരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ- ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും കോന്നി സെന്റ് തോമസ് കോളേജും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാ‌ടിയിൽ വെച്ച് ജില്ലയിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഹരിതകർമ്മ സേനകളെ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ആദരിക്കും.

പള്ളിക്കൽ, റാന്നി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനകളെയാണ് ജില്ലയിലെ മികച്ച ഹരിത കർമ്മസേനകളായി തെരഞ്ഞെടുത്തിരിക്കുന്നത്. പെണ്മ പ്രോഗ്രാം തിരുവല്ല സബ്കളക്ടർ സുമിത്കുമാർ ഠാക്കൂർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, സ്വകാര്യ മേഖലയിലെ മികച്ച വനിതാ കണ്ടക്ടർ സിന്ധു സജി, ജൻശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ട ചെയർപേഴ്സൺ ശ്രീലത കെ, നാടകകൃത്തും സംവിധായികയുമായ പ്രിയദ ഭരതൻ എന്നിവരെ പരിപാടിയിൽ ആദരിക്കും. 2025 മാർച്ച് 10 തിങ്കളാഴ്ച്ചയാണ് കോന്നി സെന്റ് തോമസ് കോളേജിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: അനൂപ് എസ്. (അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി)), ജില്ലാ ശുചിത്വ മിഷൻ, പത്തനംതിട്ട. നമ്പർ: 9744324071.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...