‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. കൃത്യമായ കണക്കുകളില്ലാതെ വന്‍കിട ഉടമകളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു. കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച ഓണ പരിപാടിക്ക് സദ്യ സ്‌പോണ്‍സര്‍ ചെയ്തത് വന്‍കിട കാറ്ററിങ് കമ്പനിയെന്നും ആരോപണം. നഗരസഭ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നതാണ് ആരോപണം. നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ എസ്.പി ദീപകാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയത്.

‘മേയര്‍ കെയര്‍’ എന്ന പേരില്‍ നഗരത്തിലെ വന്‍കിട ഫ്‌ലാറ്റ് ഉടമകള്‍, മാളുകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് തുണിത്തരങ്ങളും മറ്റ് സാധനങ്ങളും ലോഡ് കണക്കിന് നഗരസഭയില്‍ എത്തിച്ചതായാണ് വിവരം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഇത്തരം സമ്മാനങ്ങള്‍ ആരില്‍ നിന്നാണ് സ്വീകരിച്ചത്, എന്തൊക്കെയാണ് ലഭിച്ചത്, അവ എവിടെയാണ് വിനിയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മേയര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണം – അദ്ദേഹം ആവശ്യപ്പെട്ടു. 5000 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന കുട്ടികളുടെ കിറ്റുകള്‍ സ്വീകരിച്ചിട്ടും 250-ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവ വിതരണം ചെയ്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...