Sunday, July 6, 2025 11:44 am

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങള്‍ കാണാം:

2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി നിലവില്‍ വരും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാന്‍ സാധിക്കും. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. മറ്റു പെന്‍ഷനുകളില്ലാത്ത എല്ലാ അംഗങ്ങള്‍ക്കും 60 വയസു മുതല്‍ പെന്‍ഷന്‍ നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍പേര്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സും നല്‍കും.10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നു.

ഈ തൊഴില്‍ അവസരങ്ങള്‍ യുവതി-യുവാക്കള്‍ക്ക് ലഭ്യമാക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ 1,500 രൂപയായി ഉയര്‍ത്തും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ഓരോ കുടുംബത്തെയും ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിന് വേണ്ടി ഭക്ഷണം, പാര്‍പ്പിടം, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. കുടുംബശ്രീ മിഷന്റെ ഒരു ഉപമിഷനായി ഇതിനുവേണ്ടിയുള്ള പ്രത്യേക സംവിധാനമുണ്ടാക്കും. പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്ക് പരിരക്ഷ ഉറപ്പാക്കും.

നഗരങ്ങളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും; നഗരങ്ങളിലെ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ നേടാന്‍ തൊഴിലുറപ്പ് വേദനത്തിന് തുല്യമായ തുക സ്‌റ്റൈപ്പന്റായി നല്‍കി പദ്ധതി രൂപീകരിക്കും. പ്രതിഭാതീരം പദ്ധതി എല്ലാ മത്സ്യ ഗ്രാമങ്ങളിലും നടപ്പാക്കും. പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയം പര്യാപ്തത നേടും. നിലവിലുള്ള ‘ആശ്രയ’ പദ്ധതിയെ സമൂലമായി പുനസംഘടിപ്പിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലവിൽ കേസിലെ അന്വേഷണം പൂർത്തിയായെന്നും സർക്കാരിനെ വിശ്വാസമെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു

0
പേരൂർക്കട : തനിക്കെതിരെ വ്യാജ മോഷണക്കുറ്റം ഏൽപ്പിച്ച വീടുടമയെയും കുടുംബത്തെയും പോലീസുകാരെയും...

ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം

0
തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ...

വന്യജീവി – തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കണമെന്ന്...

0
തിരുവനന്തപുരം : വന്യജീവി - തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍...

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ഇന്ന് തൊണ്ണൂറാം ജന്മദിനം

0
ടിബറ്റ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്....