മാരക ലഹരിമരുന്നായ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുറ്റ്യാടിയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരാണ് എംഡിഎംഎയുമായി നാദാപുരം ചെക്യാട് സ്വദേശി ആദര്‍ശിനെ കുറ്റ്യാടി പോലീസിന് കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ട നാട്ടുകാരന്‍ ജനകീയ ദുരന്ത നിവാരണ സേനാ ചെയര്‍മാന്‍ ബഷീര്‍ നരയംകോടനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഏവരെയും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. അടുക്കത്ത് സ്വദേശി അഫ്രീദ് എന്നയാള്‍ക്ക് പണം അയച്ചുകൊടുത്തതായും അതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ അയച്ചുനല്‍കിയ എംഡിഎംഎ ഇരിക്കുന്ന ലൊക്കേഷനും ഫോട്ടോയും അനുസരിച്ചാണ് അവിടെ എത്തിയതെന്നും ആദര്‍ശ് പറഞ്ഞു. ഇയാളില്‍ നിന്ന് 4.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി

0
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍...

എലിപ്പനി പ്രതിരോധം : കൃത്യമായ മുന്നൊരുക്കങ്ങളോടെ നേരിടാം ഈ മഴക്കാലത്തെ

0
കൊച്ചി : മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ...

പാലക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു

0
പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു....

അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...