തണ്ണിത്തോട് വനത്തില്‍ വെടിയൊച്ചകള്‍ മുഴങ്ങുന്നതായി നാട്ടുകാര്‍ : നായാട്ട് വ്യാപകമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ നിന്നും വെടിയൊച്ചകള്‍ കേള്‍ക്കുന്നതായി നാട്ടുകാര്‍. വനത്തിനുള്ളില്‍ നായാട്ട് വ്യാപകമാകുന്നതായാണ് വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ പറയുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ പലയിടത്തും വന്യജീവി ശല്യം രൂക്ഷമായതിനാല്‍ കാട്ടുപന്നികളെയും കാട്ടാനകളെയും ഓടിക്കുവാന്‍ കര്‍ഷകര്‍ പടക്കം പൊട്ടിക്കുന്നത് പതിവാണ്. ഈ ശബ്ദത്തിനൊപ്പമാണ് വനത്തില്‍ മൃഗവേട്ടയും നടക്കുന്നതെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. മാത്രമല്ല തണ്ണിത്തോട്ടിലെ പല സ്ഥലങ്ങളില്‍ നിന്നും വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി കടത്തുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നുവെന്നും പരാതിയുണ്ട്. തണ്ണിത്തോട്, തേക്കുതോട്, പൂച്ചക്കുളം, മണ്ണീറ തുടങ്ങിയ പല പ്രദേശങ്ങളിലും ഇത്തരത്തില്‍ നായാട്ട് നടത്തുന്ന സംഘങ്ങളെ വനപാലകര്‍ മുന്‍പും പിടികൂടിയിട്ടുണ്ട്.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് തേക്കുതോട് റോഡില്‍ അള്ളുങ്കലില്‍ മ്ലാവിന്റെ തലയുടെ ഭാഗം കണ്ടെത്തിയതിനുപിന്നിലും ഇത്തരം നായാട്ടുസംഘമാണെന്നും ആക്ഷേപമുണ്ട്. അടുത്തിടെ തണ്ണിത്തോട് പഞ്ചായത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന കോന്നി പഞ്ചായത്തിലെ ആവോലിക്കുഴിയിലും നായാട്ടുസംഘം ഉപേക്ഷിച്ച മ്ലാവിന്റെ ജഡാവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെത്തിയിരുന്നു.  കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ അതുമ്പുംകുളത്ത് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വനം വകുപ്പിന്റെ ചെക്പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇതുമൂലം ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, ആവോലിക്കുഴി പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി എന്ത് കടത്തിയാലും പിടിക്കപ്പെടില്ല എന്നതാണ് അവസ്ഥ. ഈ ചെക്പോസ്റ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും ആളുകള്‍ നല്‍കിയിരുന്നു. എന്നിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സ് : ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം സംസ്ഥാന...

പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്ന് ജി സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി...

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു

0
തിരുവനന്തപുരം : ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂർ ദേവസ്വം...

കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ അടക്കം രൂക്ഷമായ മരുന്ന് ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ അടക്കം രൂക്ഷമായ മരുന്ന്...