ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന ഇവര്‍ മോഷ്ടാക്കളെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി നാട്ടുകാര്‍. കിണര്‍ വൃത്തിയാക്കുവാനുണ്ടോ എന്ന് ചോദിച്ച്  എത്തുന്ന ഇവര്‍ മോഷ്ടാക്കളാണെന്നാണ് നാട്ടുകാരുടെ സംശയം. ഓമല്ലൂര്‍ പഞ്ചായത്തില്‍ നിന്നും കിണര്‍ വൃത്തിയാക്കാന്‍ നിയോഗിക്കപ്പെട്ട ആളുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്. എന്നാല്‍ പഞ്ചായത്തില്‍ നിന്നും ഇത്തരത്തില്‍ ആളുകളെ നിയോഗിച്ചിട്ടില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പഞ്ചായത്തിലെ ആറാം വാര്‍ഡായ പുത്തന്‍പീടികയിലും ഏഴാം വാര്‍ഡിലും കഴിഞ്ഞ ദിവസം ഇവര്‍ എത്തിയിരുന്നു. ബനിയനും ഷര്‍ട്ടും പാന്‍റും ധരിച്ച നാല് യുവാക്കളാണ് ഇവിടെ എത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സി.സി.റ്റി.വി ക്യാമറയില്‍ പതിയുകയും ചെയ്തിരുന്നു.

ഇവിടുത്തെ വീടുകളില്‍ ചെന്ന യുവാക്കള്‍ കിണര്‍ വൃത്തിയാക്കുവാന്‍ ഉണ്ടോ എന്ന് ചോദിച്ചതായും പറയുന്നു. എന്നാല്‍ മഴക്കാലത്ത് നിറഞ്ഞു കിടക്കുന്ന കിണറുകള്‍ എന്തിന് വൃത്തിയാക്കണം എന്ന നാട്ടുകാരുടെ ചിന്തയാണ് ഇവര്‍ മോഷ്ടാക്കളാണോ എന്ന സംശയത്തിലേക്ക് എത്തിച്ചത്‌. തുടര്‍ന്ന് സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗം റോഷിനി തോമസിനെ പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം പത്തനംതിട്ട പോലീസില്‍ സ്റ്റേഷനില്‍ വിവരം ധരിപ്പിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് രാത്രികാല പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....