മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ ഗാതാഗത കുരുക്കില്‍ പെട്ട് ജനങ്ങള്‍. കേരളത്തിലെ എല്ലാ ജില്ലയിലെക്കും ബസ് വന്ന് കയറി പോവുന്ന ഒരു ബസ് സ്റ്റാൻഡ് കൂടി ആണ് മുണ്ടക്കയം. കഴിഞ്ഞ ദിവസം ഉണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകൾ, ശബരിമല തീർഥാടകർ എന്നിവര്‍ വഴിയില്‍ കുരുങ്ങി. ഗതാഗതനിയന്ത്രണത്തിനു പൊലീസ് നിരത്തിലിറങ്ങിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. ഗതാഗതം വഴി തിരിച്ചുവിട്ടെങ്കിലും കുരുക്കഴിക്കാനായില്ല. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണത്തിലെ വർധനയും മിക്കപ്പോഴും ടൗണിലെ തിരക്കുമാണ് വെല്ലുവിളി ഉയർത്തുന്നത്. .
മുണ്ടക്കയത്തെ ഗതാഗത കുരുക്കില്‍ വലഞ്ഞ് നാട്ടുകാര്‍
RECENT NEWS
Advertisment