തിരുവനന്തപുരം : ബാങ്കിംഗ് മേഖലയെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബാങ്കില്‍ വരുന്നതിനും പോകുന്നതിനും തടസമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.
ചില ബാങ്കുകളില്‍ ധാരാളം ജീവനക്കാരെ നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അടച്ചുപൂട്ടല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ്. ഇക്കാര്യം ബാങ്ക് മാനേജര്‍മാരോടോ മുതിര്‍ന്ന ഓഫീസര്‍മാരോടോ സംസാരിച്ചു ബാങ്ക് പ്രവര്‍ത്തനത്തിന് ആവശ്യമായ മിനിമം ജീവനക്കാരെ മാത്രം നിയോഗിക്കാന്‍ ആവശ്യപ്പെടേണ്ടതാണ്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ പട്ടിക ബാങ്കില്‍ നിന്നു ലഭ്യമാക്കി അവര്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാന്‍ അവസരം ഒരുക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
ബാങ്കുകളില്‍ ജീവനക്കാര്‍ അത്യാവശ്യത്തിനു മാത്രം ; ജീവനക്കാരെ തടസപ്പെടുത്താന്‍ പാടില്ല
RECENT NEWS
Advertisment