ബംഗളൂരു : ദീപം തെളിക്കുന്നത് ബിജെപിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയെന്ന് കുമാരസ്വാമി. രാജ്യമൊട്ടാകെ ഞായറാഴ്ച രാത്രി ഒന്‍പതിന് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി കുമാരസ്വാമി. ഇന്ത്യക്കാരെക്കൊണ്ട് ബിജെപിയുടെ സ്ഥാപക ദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
ഏപ്രില്‍ ആറ് ബിജെപി സ്ഥാപക ദിനമാണ്. ഈ തീയതിയും സമയവും തെരഞ്ഞെടുത്തതിന് എന്ത് വിശദീകരണമാണ് നല്കാന് സാധിക്കുകയെന്നും വിശ്വസനീയവും ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണം നല്കാന് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. ഡോക്ടര്‍മാര്‍ക്ക് പിപിഇ കിറ്റ് നല്‍കാനും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കൊവിഡിനെ നേരിടാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യത്തോട് പറയാതെ ഇതിനകം തളര്‍ന്നുപോയ ഒരു ജനതക്ക് പ്രധാനമന്ത്രി അര്‍ഥമില്ലാത്ത ജോലികള്‍ നല്‍കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.