കൊച്ചി : അശാസ്ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ ആണ് ഹർജി നൽകിയത്.
അശാസ്ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് വ്യാപാരികൾ; ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി
RECENT NEWS
Advertisment