പത്തനംതിട്ട : ജില്ലയില്‍ കൂടുതല്‍ ആളുകള്‍ റോഡില്‍ ഇറങ്ങുന്നത് ശ്രദ്ധയിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ പ്രധാന റോഡുകളിലൂടെയുള്ള യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകും.
അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നതിനു തടസങ്ങളില്ല. എന്നാല്‍ വാഹനത്തിനുള്ള യാത്രാപാസ് ഉള്‍പ്പെടെ കരുതണം. പോലീസ്, തഹസില്‍ദാര്‍മാര്‍ എന്നിവരില്‍ നിന്ന് വാഹനത്തിന്‍റെ നമ്പര്‍ ഉള്‍പ്പെടെയുള്ള പാസ് ലഭിക്കും. ജില്ലാ അതിര്‍ത്തികളിലെ പോക്കറ്റ് റോഡുകള്‍ പൂര്‍ണമായും അടയ്ക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ ആളുകള്‍ പൂര്‍ണ്ണമായും വീടുകളില്‍ തന്നെ കഴിയണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും ജാഗ്രത പുലര്‍ത്തേണ്ട ദിവസങ്ങളാണ്. അഞ്ചുപേര്‍ക്ക് അസുഖം മാറിയത് ആശ്വാസകരമാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ കേസുകള്‍ ഒന്നുമില്ലെങ്കിലും വിദേശത്ത് നിന്നുമെത്തിയ ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ റീ ചാര്‍ജിംഗിന് സൗകര്യമൊരുക്കും.
സൂം വീഡിയോ കോണ്‍ഫറന്‍സില്‍ കളക്ടറേറ്റില്‍ മന്ത്രിക്കൊപ്പം വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, വിവിധ ജില്ലാതല ഉദ്യോഗസ്ഥരും മറ്റു സ്ഥലങ്ങളില്‍ നിന്ന് ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍, കെ.യു ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രഡിന്റ് അന്നപൂര്‍ണാദേവി, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.