തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങളോടെ ഒരാഴ്ച കൂടി ലോക് ഡൗണ്‍ തുടരും. രോഗവ്യാപന തോതില്‍ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടുന്നത്.
ടെസ്റ്റ് പൊസിറ്റിവിറ്റി 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ നാളെ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. എന്നാല്‍ ഒരുസമയം പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശന അനുമതി. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടിപിആര്‍ 16നും 24നും ഇടയിലുള്ള ഇടങ്ങളില്‍ 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടെലിവിഷന്‍ പരമ്പരകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുന്നത് ആലോചനയിലാണ്.