തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്കുമാത്രമാണ് അനുമതി. നിരത്തുകളില്‍ കര്‍ശന പരിശോധനയുണ്ടാകും. അനാവശ്യ യാത്ര നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യും. പഴം, പച്ചക്കറി, പാല്‍, മാംസം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കു രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. വിവാഹത്തിനും മരണാനന്തര ചടങ്ങിനും 20 പേര്‍ക്കു പങ്കെടുക്കാം.
സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണം
RECENT NEWS
Advertisment