പോലീസ് ആസ്ഥാനത്തെ മിനസ്റ്റീരിയല്‍ ജീവനക്കാരെ കുടഞ്ഞ് ഡിജിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ മിനസ്റ്റീരിയല്‍ ജീവനക്കാരെ കുടഞ്ഞ് ഡിജിപി. പോലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാർ ജോലിയിൽ ഉഴപ്പിയതോടെ കർശന നിയന്ത്രണങ്ങളുമായി ഡിജിപി അനിൽകാന്ത്. ഓഫീസ് സമയത്ത് മൊബൈൽ ഫോണിനെ വിനോദ ഉപാധിയായി കാണരുതെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഫോൺ ഉപയോഗിക്കാവൂ എന്നും ഡിജിപി ഉത്തരവിട്ടു. മിനിസ്റ്റീരിയിൽ ജീവനക്കാർ ജോലിയിൽ വീഴ്ച വരുത്തുന്നതിനെതിരെ നിരവധി പരാതികൾ ഡിജിപിക്കു ലഭിച്ചിരുന്നു.

ഓഫീസ് സമയത്ത് മറ്റ് ആവശ്യങ്ങൾക്കായി ബ്രാഞ്ചിലെ എല്ലാവരും പുറത്തു പോകുന്ന അവസ്ഥ അനുവദിക്കില്ലെന്നു ഡിജിപി വ്യക്തമാക്കി. ജീവനക്കാർ അച്ചടക്കത്തോടെ ജോലി ചെയ്യുന്നുണ്ടെന്ന് മാനേജർമാർ ഉറപ്പാക്കണം. ഇല്ലെങ്കിൽ മാനേജർക്കും വീഴ്ചവരുത്തിയ ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കും. അപേക്ഷ നൽകാതെ ദിവസങ്ങളോളം അവധിയിൽ തുടരുന്ന പ്രവണത ഇനി മുതൽ അനുവദിക്കില്ലെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. അവധി ഉത്തരവാക്കിയതിനുശേഷമേ അവധിയിൽ പ്രവേശിക്കാവൂ. പോലീസ് ആസ്ഥാനത്തെ ഓഫിസ് അറ്റൻഡർമാർ ഒഴികെയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ 10.15ന് മുൻപായി ഓഫീസിൽ ഹാജരാകണം.

ഓഫീസ് സമയത്ത് പുറത്തു പോകുകയാണെങ്കിൽ മേലധികാരിയോട് മുൻകൂർ അനുമതി വാങ്ങണം. പുറത്തു പോകുന്നവർ ജൂനിയർ സൂപ്രണ്ടുമാർ സൂക്ഷിക്കുന്ന റജിസ്റ്ററിൽ എവിടെയാണ് പോകുന്നതെന്നും തിരികെ വന്ന സമയവും രേഖപ്പെടുത്തണം. മൂന്നു ദിവസം ഓഫീസിൽ ലേറ്റായി വന്നാൽ നിലവിലെ നിയമപ്രകാരം കാഷ്വൽ ലീവായി പരിഗണിക്കും. ഓഫീസ് സമയത്ത് കൃത്യമായി എത്താൻ കഴിയാത്ത ജീവനക്കാർ ആ വിവരം സെക്ഷൻ ജൂനിയർ സൂപ്രണ്ടിനെ അറിയിക്കണം. ഓഫീസ് ആവശ്യങ്ങൾക്ക് ജീവനക്കാർക്ക് അനുവദിച്ച സിം എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും ഡിജിപി നിർദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...