തൃശ്ശൂർ : തൃശ്ശൂരിലെ ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ 100 ലേറെ ആളുകളാണ് പങ്കെടുത്തത്. രാവിലെ 7.30 ന് ആയിരുന്നു സംഭവം. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പോലീസ് കേസെടുത്തത്. സംഭവ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പകുതിയിലേറെ ആളുകൾ ഓടി രക്ഷപ്പെട്ടു. ആർഎസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. ലോക്ക് ഡൗൺ തുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ദിവസവും പൂജയ്ക്ക് വിശ്വാസികളെത്തിയിരുന്നു.
തൃശ്ശൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം ; 5 പേർ അറസ്റ്റിൽ
RECENT NEWS
Advertisment