പാളത്തില്‍ കിടന്നുറങ്ങിയവരുടെ ദേഹത്തുകൂടി ട്രെ​യി​ന്‍ കയറി 15 മരണം ; സംഭവം മഹാരാഷ്ട്രയില്‍

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ല്‍ ട്രെ​യി​ന്‍ ക​യ​റി കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ 5.15 ന് ​ആ​യി​രു​ന്നു അപകടം . ട്രാ​ക്കി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​രു​ടെ മു​ക​ളി​ലൂ​ടെ ച​ര​ക്ക് ട്രെയി​ന്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് റെ​യി​ല്‍​വെ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ രാ​ത്രി​യി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ കി​ട​ന്ന​താ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ദുരിത​ത്തി​ലാ​ക്കി​യ​തോ​ടെ രാ​ജ്യ​ത്തി​ന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ പ​ലാ​യ​നം ആ​രം​ഭി​ച്ചി​രു​ന്നു. റോഡി​ലൂ​ടെ​യും റെ​യി​ല്‍​വെ ട്രാ​ക്കി​ലൂ​ടെ​യും ന​ട​ന്നാ​ണ് പ​ല​രും ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടാ​ന്‍‌ ശ്രമിക്കുന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍‌ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​വ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ പെ​ട്ട​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...