ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു 270,403 മരണം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 270,403 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിയില്‍ മരണം 30,000ത്തോട് അടുത്തപ്പോള്‍ ബ്രിട്ടനില്‍ മുപ്പതിനായിരം പിന്നിട്ടു. ഫ്രാന്‍സിനേയും ജര്‍മനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,231 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് ബാധിച്ചത്. അമേരിക്കയിലും കൊവിഡിന്റെ പ്രഹരം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം 29,120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 77,000 ആയി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 2,109 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 216,863 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തരായത്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത പരിചാരകരില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടത് വൈറ്റ് ഹൗസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സ്‌പെയിനില്‍ 26,070 പേരും ഇറ്റലിയില്‍ 29,958 പേരും യുകെയില്‍ 30,615 പേരും ഫ്രാന്‍സില്‍ 25,987 പേരും ഇതിനകം മരിച്ചു. അമേരിക്കയ്ക്കും റഷ്യക്കും പുറമെ 24 മണിക്കൂറിനിടെ ബ്രസീലില്‍ 8,495 പേര്‍ക്കും യുകെയില്‍ 5,614 പേര്‍ക്കും സ്‌പെയിനില്‍ 3,173 പേരിലും രോഗം സ്ഥിരീകരിച്ചതും ആശങ്കയുണ്ടാക്കുന്നു.
ആഫ്രിക്കയ്ക്ക് കനത്ത മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡ് ബാധ ആദ്യ വര്‍ഷം ആഫ്രിക്കയില്‍ 83,000 മുതല്‍ 1,90,000 പേരെ വരെ കൊല്ലുമെന്നും 49 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനില്‍ രോഗ ബാധിതരുടെ എണ്ണം കൂടിയിട്ടും ശനിയാഴ്ച മുതല്‍ ലോക് ഡൗണില്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...