Sunday, July 6, 2025 9:43 am

ലോക്ക് ഡൗണ്‍ : 431 കേസുകള്‍, 456 അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഇന്നലെ  ഉച്ചയ്ക്ക്‌ശേഷം മുതല്‍ ഇന്ന് (13) നാലുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 431 കേസുകള്‍, 456 പേരെ അറസ്റ്റ് ചെയ്തു. 354 വാഹനങ്ങള്‍ പിടിച്ചെടുത്തു. വാറ്റ് ചാരായവും കോടയും പിടിച്ചെടുത്തതിന് മൂഴിയാര്‍ പോലീസ് സ്റ്റേഷനിലും പണംവെച്ച് ചീട്ടുകളിച്ചതിന് തണ്ണിത്തോട്, പന്തളം പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത കേസുകളുള്‍പ്പെടെയാണിത്. സമയക്രമം പാലിക്കാതെ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചതിനും അനാവശ്യമായി നിരത്തിലിറങ്ങിയവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ വ്യാപകമായി അബ്കാരി റെയ്ഡുകളും ചീട്ടുകളി സംഘങ്ങള്‍ക്കെതിരായ പരിശോധനയും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.ജോസിന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ പോലീസും മൂഴിയാര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മൂഴിയാര്‍ പഞ്ഞിപ്പാറ വനത്തിനുള്ളില്‍ നിന്നും 200 ലിറ്റര്‍ കോടയും 900 മില്ലി ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. പഞ്ഞിപ്പാറ ചരുവില്‍വീട്ടില്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന സുനില്‍കുമാറിനെ അറസ്റ്റ്‌ ചെയ്തു. മൂഴിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ് ബിജുവിനോടൊപ്പം എസ്.ഐ രവീന്ദ്രന്‍ നായര്‍, ഷാഡോ പോലീസ് എസ്.ഒ.ആര്‍. എസ്. രഞ്ജു, രാധാകൃഷ്ണന്‍, എ.എസ്.ഐ മാരായ ഹരികുമാര്‍, വില്‍സണ്‍, എസ്.സി.പി.ഒ മാരായ ജസ്റ്റിന്‍ രാജ്, ജിജു ജോണ്‍, സി.പി.ഒ മാരായ ശ്രീരാജ്, ആന്‍സി എന്നിവരുമുണ്ടായിരുന്നു.

ആള്‍താമസമില്ലാത്ത വീട്ടില്‍ സംഘം ചേര്‍ന്ന് പണംവെച്ച് ചീട്ടുകളിച്ചതിന് തേക്കുതോട് മൂര്‍ത്തിമണ്ണില്‍ നിന്ന് 7 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 13910 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. തേക്കുതോട് സ്വദേശികളായ ബെന്നി, മനോഹരന്‍, ചെറിയാന്‍, റെജി കോമളന്‍, കലേഷ്, രാജേഷ് എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ അയൂബ്ഖാന്‍ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തില്‍ എസ്. ഐ അബ്ദുള്ള, എസ് സി പി ഒ രാജശേഖരന്‍, സിപിഒ ശരത് എന്നിവരുണ്ടായിരുന്നു. ഒന്നാം പ്രതി ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പന്തളം കടയ്ക്കാട് നിന്നാണ് 3 പേരടങ്ങുന്ന ചീട്ടുകളിസംഘത്തെ പന്തളം പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് ചീട്ടുകളും 3050 രൂപയും പിടിച്ചെടുത്തു.

വിഷുദിവസം പ്രമാണിച്ച് ആളുകള്‍ വലിയതോതില്‍ പുറത്തിറങ്ങുന്നത് മുന്നില്‍ കണ്ട് തടയുന്നതിന് പോലീസിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടാകും. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കേണ്ടതാണ്. ആളുകള്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്നുവെന്നത് ഉറപ്പാക്കും. നിബന്ധനകളില്‍ ഇളവുനല്‍കി ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങളിലേക്ക് പോകുന്നവര്‍ നിര്‍ബന്ധമായും സത്യവാങ്മൂലം കയ്യില്‍ കരുതേണ്ടതാണ്. വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നിയമനടപടികള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴയിൽ കാർ ബൈക്കിൽ ഇടിച്ച് ഭർത്താവ് മരിച്ചു. ഭാര്യ...

കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി

0
മലപ്പുറം : കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ...

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം....

നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

0
പാലക്കാട്: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക്...