ലോക്ഡൗണ്‍ നീട്ടില്ല ; ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച്‌ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല. ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച്‌ നിയന്ത്രണമേര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം. ടി.പി.ആര്‍ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ സാധാരണ ലോക്ഡൗണും ഏര്‍പ്പെടുത്തിയേക്കും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന വ്യാപകമായി ടി.പി.ആര്‍ കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.

ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.7 ശ​ത​മാ​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ഒ​ഴി​കെ ജി​ല്ല​ക​ളി​ല്‍ ടി.​പി.​ആ​ര്‍ 15ലും ​താ​ഴെ​യെ​ത്തി. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ പ​ത്ത്​ ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി. കേ​സു​ക​ളു​ടെ എ​ണ്ണം 20 ശ​ത​മാ​നം കു​റ​ഞ്ഞു. എ​ന്നാ​ല്‍ 14 ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ല്‍ ടി.​പി.​ആ​ര്‍ 35 ശ​ത​മാ​ന​ത്തി​ലും കൂ​ടു​ത​ലാ​ണ്. 37 ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ല്‍ 28 ​മു​ത​ല്‍ 35 വ​രെ​യാ​ണ്. 127 ഇ​ട​ത്ത് 21നും 28​നും ഇ​ട​യി​ലാ​ണ് ടി.പി.ആര്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...