തിരുവനന്തപുരം : തിരുവനന്തപുരത്തെ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്തു സമൂഹ വ്യാപനമില്ല. സൂപ്പര്‍ സ്പ്രെഡ് മാത്രമാണുള്ളത്. സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിത്. അതിന്റെ ഭാഗമായാണ് സമ്പര്‍ക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈ ആറിനാണു തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തലസ്ഥാനത്തു സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ലോക്ക്ഡൗണ്‍. വെള്ളിയാഴ്ച 129 പേര്‍ക്കാണു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.