ന്യൂഡല്‍ഹി: കണ്ടെയിന്‍മെന്റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കുന്നതിനുളള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ജൂണ്‍ എട്ടു മുതല്‍ പഴയത് പോലെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. അന്തര്‍സംസ്ഥാന യാത്രകള്‍കള്‍ക്ക് പാസ് വേണ്ടതില്ല. മുതിര്‍ന്ന പൗരന്മാരും പത്ത് വയസില്‍ താഴെയുളള കുട്ടികളും വീടുകളില്‍ കഴിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം. അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും മൂന്നാം ഘട്ടത്തില്‍ പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ തുറക്കുക.