ലോക്ക്ഡൗണ്‍: കർണാടക അതിര്‍ത്തിയില്‍ വാഹനം തടഞ്ഞു ചികിത്സ കിട്ടാതെ വൃദ്ധന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് :  ആശുപത്രിയിലേക്ക് പോകാന്‍ കര്‍ണാടക പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. കാസര്‍ഗോഡ് തുമ്മിനാട് സ്വദേശി ഹമീദാണ് മരിച്ചത്. ആസ്തമ രോഗം മൂര്‍ച്ഛിച്ച് മാംഗളൂര്‍ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകാനായി കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കാത്തുകിടന്നത് ഒരു മണിക്കൂര്‍.

അത്യാസന്ന നിലയിലുള്ള രോഗിയാണെന്നു പറഞ്ഞിട്ടും കര്‍ണാടക പോലീസ് കടത്തി വിട്ടില്ല. തുടര്‍ന്ന് വാഹനത്തില്‍ വെച്ചു മരണപ്പെടുകയായിരുന്നു. അല്പം മുമ്പ് മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെയും കര്‍ണാടക പൊലീസ് ഇതുപോലെ തടഞ്ഞിരുന്നു. തിരിച്ച് കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശുകാരിയായ അമ്മയെയും കുഞ്ഞിനെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍...

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക...

ഡി കെ ശിവകുമാർ മന്ത്രിസഭയിൽ അംഗമായി ഉപ്പള സ്വദേശി യു ടി ഖാദർ

0
കാസർകോട് : കേരള മന്ത്രിസഭയിൽ കാസർകോട് ജില്ലയിൽ നിന്നും ഇത്തവണ മന്ത്രിമാരില്ലെന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കോന്നിതാലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് കോന്നി താലൂക്ക് വികസന...

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം : ജില്ല മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : മഴക്കാലം ആരംഭിക്കുന്നതോടെ വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം ജില്ലയില്‍...