തിരുവനന്തപുരം : ജൂണ്‍ 17 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യവില്പനശാലകളും ബാറുകളും തുറക്കാന്‍ തീരുമാനിച്ചു. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്‌ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തനം അനുവദിക്കുക.