ന്യൂഡല്‍ഹി : കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 15,077 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
184 മരണമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 2,53,367 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതോടെ സംസ്ഥാന തലസ്ഥാനമായ മുംബൈയിലടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ട് വരെ തുറക്കാന്‍ അനുമതി നല്‍കി. അവശ്യവസ്തുക്കളല്ലാത്തവ വില്‍ക്കുന്ന റോഡിന്റെ ഒരു വശത്തുള്ള കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും, മറുവശത്തുള്ളവ ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാനാണ് അനുമതി. ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ജൂണ്‍ 15 വരെ തുടരാനാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ തീരുമാനം.