Sunday, April 13, 2025 1:07 am

പത്തനംതിട്ട ജില്ലയില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലെ 53 വാര്‍ഡുകളിലും രണ്ടു നഗരസഭകളിലെ മൂന്നു വാര്‍ഡുകളിലും പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 21 മുതല്‍ സെപ്റ്റംബര്‍ 27ന് അര്‍ദ്ധരാത്രി വരെ പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്ത്, നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡുകള്‍ എന്ന ക്രമത്തില്‍
കോഴഞ്ചേരി – 6.   പള്ളിക്കല്‍ – 3, 16, 18.   നെടുമ്പ്രം – 1, 2, 3, 4, 8, 12, 13.   കൊറ്റനാട് –
2, 6.    കൊടുമണ്‍- 14, 15, 16.    ഏറത്ത്- 4, 12, 14.    ചിറ്റാര്‍- 3, 5, 13.    കലഞ്ഞൂര്‍- 2.
വള്ളിക്കോട് – 5, 12.    എഴുമറ്റൂര്‍ – 1. കുളനട – 5.    കോന്നി – 1, 7, 8.
റാന്നി അങ്ങാടി – 12.   മലയാലപ്പുഴ – 5.    ആനിക്കാട് – 6.    മൈലപ്ര – 1, 6, 7, 8, 11, 12.
ഇലന്തൂര്‍ – 1, 3, 12.   വടശേരിക്കര – 9.    നാരങ്ങാനം – 12.    നാറാണമൂഴി – 4, 8.
ചെറുകോല്‍ – 1, 7.   മല്ലപ്പുഴശേരി -1, 2.   കവിയൂര്‍ – 8.    മെഴുവേലി – 3.
ആറന്മുള – 7.

നഗരസഭ, നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡുകള്‍ എന്ന ക്രമത്തില്‍
പന്തളം – 30, 31.  തിരുവല്ല – 32.

റേഷന്‍ കടകള്‍, ഭക്ഷ്യ അവശ്യ വസ്തുക്കള്‍ മാത്രം വില്ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, ബേക്കറികള്‍, മത്സ്യ മാംസാദികളുടെ വില്പന കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. പാല്‍, പത്രം എന്നിവ വിതരണം ചെയ്യാം. മെഡിക്കല്‍ സ്റ്റോറുകള്‍, മെഡിക്കല്‍ ലാബ്, മീഡിയ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

അക്ഷയകേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ തുറന്നു പ്രവര്‍ത്തിക്കാം. ഗവണ്‍മെന്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പബ്ലിക് ഓഫീസുകള്‍ക്കും 50 ശതമാനം ജീവനക്കാരെ ഹാജരാക്കി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. അടിയന്തിര അവശ്യ സര്‍വീസില്‍പ്പെട്ട സംസ്ഥാന, കേന്ദ്ര സ്ഥാപന ഓഫീസുകള്‍ക്ക് 100 ശതമാനം ജീവനക്കാരെ ഹാജരാക്കി പ്രവര്‍ത്തിപ്പിക്കാം.

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ ശനി വരെ 50 ശതമാനം ജീവനക്കാരെ ഹാജരാക്കി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ ആറു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം. എല്ലാ പ്രൈവറ്റ് / അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്നവയും അവശ്യ സര്‍വീസുകള്‍ക്കുള്ളതും യാത്രയ്ക്കുള്ളതുമായ പബ്ലിക്ക് വാഹനങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഗതാഗതം നടത്താം. ദീര്‍ഘദൂര വാഹനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കൂടി യാത്ര പോകാം. എല്ലാ യൂണിവേഴ്‌സിറ്റി / ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി നടത്തുന്ന പ്ലസ് വണ്‍ പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരീക്ഷകള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താം.

നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളിലും, പഞ്ചായത്തുകളിലും കര്‍ശനമായി ബാരിക്കേഡിംഗ് ചെയ്തിരിക്കേണ്ടതും കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണമുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറന്റൈനില്‍ തുടരേണ്ടതുമാണ്. ഈ വാര്‍ഡുകളുടെ / പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല. ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പും ഉറപ്പു വരുത്തേണ്ടതാണ്.

അടിയന്തിര അവശ്യ സര്‍വീസില്‍പ്പെട്ട കേന്ദ്ര-സംസ്ഥാന-സ്വയംഭരണ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി യാത്ര ചെയ്യാം. അടിയന്തിര അവശ്യ സര്‍വീസുകളില്‍പ്പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതും ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതുമാണ്.

കാര്‍ഷിക ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കുന്ന കടകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം. മരണം, വിവാഹം എന്നീ ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാള്‍ എന്ന അനുപാതത്തില്‍ പരമാവധി 20 പേര്‍ക്ക് കുറഞ്ഞസമയത്തേയ്ക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്.
യാതൊരു വിധ രാഷ്ട്രീയമോ, സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ നടത്താന്‍ പാടില്ല. നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍, ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്ന സാധന സാമഗ്രികളുടെ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ നടത്താവുന്നതാണ്. സ്‌കൂള്‍, കോളജ്, ട്യൂഷന്‍ സെന്ററുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല.

മേല്‍ വിവരിച്ചിരിക്കുന്ന ദിവസങ്ങളും സമയക്രമങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതും പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍ പ്രകാരവും ദുരന്ത നിവാരണ നിയമം 2005 പ്രകാരവും നിയമനടപടികള്‍ ജില്ലാ പോലീസ് മേധാവി/ ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍/ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന്...

സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ...

എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം

0
കൊച്ചി: എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം....

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ

0
കൊച്ചി : വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി...