പത്തനംതിട്ട : പ്രവാസി സമൂഹത്തിന് യാതൊരു പ്രയോജനവും ലഭിക്കാത്തതും സംസ്ഥാന ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആഘോഷമായി സംഘടിപ്പിച്ചതുമായ മൂന്ന് ലോക കേരള സഭകൾക്കു പിന്നാലെ വീണ്ടും യു.എസ് ലും സൗദി അറേബ്യയിലും മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാനുളള സംസ്ഥാന സർക്കാരിന്റെ തീരുമാനം വൻ ധൂർത്തും അഴിമതിയുമാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
കോവിഡ്, നിതാഖത്ത് തുടങ്ങിയ സാഹചര്യങ്ങൾ മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയിട്ടുള്ള ആയിക്കണക്കിന് പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ അവർക്ക് തൊഴിൽ, പുന:രധിവാസപദ്ധതികൾ നടപ്പാക്കാതെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാലത്തും വിദ്ദേശ രാജ്യങ്ങളിൽ ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതും അതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും പങ്കെടുക്കുന്നതും പ്രവാസികളോടുള്ള കടുത്ത അനീതിയും ക്രൂരതയും ആണെ ന്ന് സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി.
വിദേശത്ത് ജോലി ചെയ്യുന്നവരും മടങ്ങിയെത്തിയവരുമായ സാധാരണ പ്രവാസികൾക്ക് യാതൊരു പ്രാതിനിധ്യവുമില്ലാതെ സംസ്ഥാന സർക്കാരിന്റെ സ്തുതിപാഠകരായപ്രവാസികളിലെ വരേണ്യവർഗ്ഗത്തിനും സി.പി.എം അനുകൂല പ്രവാസി സംഘടനകൾക്കുമായി സംഘടിപ്പിച്ച മൂന്ന് ലോക കേരള സഭകളുടെ തീരുമാനങ്ങൾ നടപ്പാക്കാതെ കടലാസിൽ ഒതുങ്ങുമ്പോൾ വീണ്ടും വിദ്ദേശ രാജ്യങ്ങളിൽ ഇത് സംഘടിപ്പിക്കുവാനുള്ള നീക്കം മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും ഉല്ലാസ യാത്രക്കുവേണ്ടിയാണെന്ന് പ്രവാസി കോൺഗ്രസ് കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പ്രൊജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രൻസ് വായ്പാ പദ്ധതി, ചികിത്സാ, വിവാഹ ധനസഹായ പദ്ധതി, ലക്ഷം രൂപാ മരണാന്തര സഹായ പദ്ധതി എന്നിവ സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാരും നോർക്കാറൂട്ട്സും നിർത്തിവെച്ചിരിക്കുകയും പരിമിതപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ലോക കേരള സഭയുടെ വിദേശങ്ങളിലെ സമ്മേളനങ്ങൾ ഉപേക്ഷിച്ച് അതിന് ചെലവഴിക്കുന്ന തുക പ്രവാസി പുന:രധിവാസ സഹായ പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും അല്ലാത്ത പക്ഷം മറ്റ് പ്രവാസി സംഘടനകളുമായി യോജിച്ച് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.