ലോക്‌സഭ സ്ഥാനാർഥി നിർണയം ; പരീക്ഷണങ്ങൾക്ക് മുതിരാതെ സിപിഎം, പരിഗണന വിജയസാധ്യതക്ക് മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പ് പോലെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെയാണ് സിപിഎമ്മിന്‍റെ ലോക്സഭ സ്ഥാനാർഥി നിർണയം. വനിത-യുവ പ്രാതിനിധ്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും വിജയസാധ്യത മാത്രമാണ് നേതൃത്വം പരിഗണിച്ചത്. പൊന്നാനി മണ്ഡലം രാഷ്ട്രീയ പരീക്ഷണശാലയായി കാണുന്നു എന്നത് വീണ്ടും തെളിയിക്കുന്നതാണ് ഇത്തവണത്തേയും സ്ഥാനാര്‍ഥി നിർണയം. ദേശീയ പാർട്ടി സ്ഥാനം നിലനിർത്തണമെങ്കില്‍ പരമാവധി വോട്ടുകള്‍ പെട്ടിയില്‍ വീഴണം. കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ ഉണ്ടാകരുത്.

ഇത് രണ്ടും മുന്നില്‍ കണ്ടാണ് ഇത്തവണത്തെ സിപിഎമ്മിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം. പരീക്ഷണങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് വേദിയാക്കേണ്ടതില്ലെന്ന കർശന തീരുമാനമാണ് സ്ഥാനാർഥി നിർണയത്തില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ വനിത-യുവ പ്രാതിനിധ്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുകയും ചെയ്യും. മൂന്ന് വനിതാ സ്ഥാനാർഥികള്‍ വേണമെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞെങ്കിലും അത് രണ്ടിലൊതുങ്ങി. അതില്‍ ഒരു പാർട്ടി മുഖം മാത്രം. മറ്റൊന്ന് അപ്രതീക്ഷിതം. എറണാകുളത്തെ കെ.ജെ ഷൈനിന്‍റെ സ്ഥാനാർഥിത്വം വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ്. വനിത,സമുദായം,എന്നീ പരിഗണനകളാണ് ഷൈനിന് അനുകൂലമായത്. കെ.കെ ശൈലജയെ കളത്തിലിറക്കിയത് വടകര തിരിച്ച് പിടിക്കാനുള്ള ലക്ഷ്യത്തോടെ. കെ.കെ ശൈലജയുടെ പൊളിറ്റിക്കല്‍ ഗ്ലാമറിന് ഇപ്പോഴും കുറവുണ്ടായിട്ടില്ലെന്നാണ് സി.പി.എം കണക്ക് കൂട്ടലുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...