തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പാർട്ടിക്കുണ്ടായ തിരിച്ചടിമറികടക്കാനുള്ള സി പി എമ്മിന്റെ തിരുത്തൽ മാർഗരേഖക്ക് ഈ മാസം അവസാനത്തോടെ അന്തിമ രൂപമാകും. 19 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലാണ് തിരുത്തൽ രേഖ തയ്യാറാക്കുന്നത്. സർക്കാരിന്റെ മുൻഗണന ക്രമത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം, നേതാക്കളുടെ പ്രവർത്തന ശൈലി അടക്കം യോഗങ്ങളിൽ ചർച്ചയാകും. തെറ്റുകൾ സംഭവിക്കുമ്പോഴാണ് തിരുത്തലുകൾ ഉണ്ടാകുന്നത്. ചില വലിയ തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ സിപിഎമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട് . ആ െതറ്റുകൾ പാർട്ടി തലത്തിൽ മാത്രമല്ല, സർക്കാരിലും ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎമ്മിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഉണ്ടായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പാർട്ടിയിലും, സർക്കാരിലും തിരുത്തൽ ഉണ്ടായില്ലെങ്കിൽ ബംഗാളും, ത്രിപുരയും ആവർത്തിക്കും എന്ന ഭയം സിപിഎം നേതാക്കൾക്ക് ഉണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























